---
title: "വാല്യക്കോട് ഓട്ടോ റിക്ഷക്ക് തീ പിടിച്ചു യുവാവിന് പരുക്ക് "
english_title: "Auto rickshaw caught fire in Valyakode, youth injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231612/auto-rickshaw-caught-fire-in-valyakode-youth-injured"
published_at: "2024-08-27T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce19c48bc98_aouto.JPG"
keywords: []
---

# വാല്യക്കോട് ഓട്ടോ റിക്ഷക്ക് തീ പിടിച്ചു യുവാവിന് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര :** വാല്യക്കോട് ഓട്ടോ റിക്ഷക്ക് തീ പിടിച്ചു യുവാവിന് പരുക്ക്. വാല്യക്കോട് റോഡ് ജങ്ഷനില്‍ ഓട്ടോയില്‍ എത്തിയ യുവാവ് തീ കൊളുത്തുകയായിരുന്നു എന്ന് പറയുന്നു. പെട്രോളും മണ്ണെണ്ണയും കലർന്ന മിശ്രിതം ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇരുകൈകൾക്കും പുറത്തും പൊള്ളലേറ്റിട്ടുണ്ട്.

## Article Content

**പേരാമ്പ്ര :** വാല്യക്കോട് ഓട്ടോ റിക്ഷക്ക് തീ പിടിച്ചു യുവാവിന് പരുക്ക്. വാല്യക്കോട് റോഡ് ജങ്ഷനില്‍ ഓട്ടോയില്‍ എത്തിയ യുവാവ് തീ കൊളുത്തുകയായിരുന്നു എന്ന് പറയുന്നു. പെട്രോളും മണ്ണെണ്ണയും കലർന്ന മിശ്രിതം ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇരുകൈകൾക്കും പുറത്തും പൊള്ളലേറ്റിട്ടുണ്ട്.

ഇന്ന് രാത്രി 11.10 ഓടെയാണ് സംഭവം. കെ എല്‍ 59 ഇ 1120 ഓട്ടോ റിക്ഷയിലാണ് ഇയാള്‍ എത്തിയത്. ഓട്ടോ റിക്ഷയുടെ മുന്നില്‍ കണ്ണൂര്‍ ടൗണ്‍ എന്ന് എഴുതിയിട്ടുണ്ട്.

ആയഞ്ചേരി സ്വദേശി ചെറിയ കണ്ടി ഷിജി (44) നാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ യുവാവിനെ പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. പേരാമ്പ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231612/auto-rickshaw-caught-fire-in-valyakode-youth-injured)