വേണം പേരാമ്പ്രക്ക് പുതിയൊരു ബസ് സ്റ്റാന്റും

വേണം പേരാമ്പ്രക്ക് പുതിയൊരു ബസ് സ്റ്റാന്റും
Jan 28, 2022 08:48 PM | By Perambra Editor

 പേരാമ്പ്ര: വാഹന പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുന്ന പേരാമ്പ്ര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ വേണം പുതിയൊരു ബസ് സ്റ്റാന്റ്. സ്ഥല സൗകര്യമില്ലാതെയും നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലവും ഇവിടം ബസുകള്‍ക്കും യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം സൃഷ്ടിക്കുകയാണ്.

പേരാമ്പ്രയില്‍ നിത്യേന എത്തുന്ന നൂറുകണക്കിന് ബസുകള്‍ക്കും ആയിരക്കണക്കിന് യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ ബസ് സ്റ്റാന്റ് അപര്യാപ്തമാണ്. പേരാമ്പ്രയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കു പോലും ഇവിടുത്തെ സ്ഥല സൗകര്യങ്ങള്‍ മതിയാവുന്നില്ല.

ഇതിന് പുറമേ ഇവിടെ എത്തുന്ന ദീര്‍ഘ ദൂര സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റില്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും നന്നേ പാടുപെടുകയാണ്. ഇവര്‍ക്ക് പാര്‍ക്കിംഗിന് പ്രത്യേക ട്രാക്ക് പോലും ഇല്ലാത്ത അവസ്ഥയാണ്.

ബസ് സ്റ്റാന്റിന്റെ മുന്‍ വശത്ത് ബസുകള്‍ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തിന്റെ രണ്ട് വശങ്ങളിലായാണ് ഇത്തരം ബസുകളില്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്.

ഇതിനൊക്കെ ശാശ്വത പരിഹാരമാവും പേരാമ്പ്രയില്‍ പുതിയൊരു ബസ്സ് സ്റ്റാന്റ് സ്ഥാപിച്ചാല്‍. ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ പട്ടണം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ബസ് സ്റ്റാന്റിന്റെ പരിമിതികള്‍.

പട്ടണത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന ബദല്‍ പാത വരുന്നതോടെ പട്ടണവും വ്യാപാരവും ഒരു വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്.

പുതിയ പാതയോട് ചേര്‍ന്ന് ബസ് സ്റ്റാന്റ് നിര്‍മ്മിച്ചാല്‍ പട്ടണത്തില്‍ ഗതാഗത പരിഷ്‌കരണങ്ങള്‍ ശാസ്ത്രീയ രീതിയില്‍ വാഹനങ്ങളെ വഴിതിരിച്ച് വിടാനുമാവും.


വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഗതാഗത സൗകര്യങ്ങള്‍ക്ക് അനുസൃതമായി മുന്‍കൂട്ടിയുള്ള കാഴ്ചപ്പാടില്ലാതെ നിര്‍മ്മിച്ചതാണ് ഇന്ന് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ബസ് സ്റ്റാന്റ്.

അത്യാധുനിക സൗകര്യങ്ങളോടു കൂടി ബസ് സ്റ്റാന്റും ഷോപ്പിങ്ങ് കോപ്ലക്‌സും നിര്‍മ്മിച്ചാല്‍ വികസനത്തിനൊരുങ്ങി നില്‍ക്കുന്ന പേരാമ്പ്ര പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറും.

മറ്റ് പല പട്ടണങ്ങളിലും നടപ്പാക്കിയ രീതിയില്‍ സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് വേണം ബസ് സ്റ്റാന്റ് നിര്‍മ്മാണം നടത്താന്‍. ഇവിടെ നിര്‍മ്മിക്കുന്ന ഷോപ്പിങ്ങ് ക്ലോംപ്ലക്‌സുകളിലൂടെ നല്ലൊരു വരുമാനം ഗ്രാമപഞ്ചായത്തിന് കണ്ടെത്താനുമാവും.

We also need a new bus stand in Perambra

Next TV

Related Stories
പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

May 25, 2022 10:45 PM

പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

കൂണ്‍ കൃഷി, ചക്കയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, കുറ്റിക്കുരുമുളക്, തെങ്ങിനിടയിലെ...

Read More >>
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു

May 25, 2022 09:50 PM

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു...

Read More >>
എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍

May 25, 2022 09:16 PM

എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍

എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍...

Read More >>
കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം

May 25, 2022 08:55 PM

കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം

കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം...

Read More >>
മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും

May 25, 2022 08:20 PM

മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും

മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും...

Read More >>
ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

May 25, 2022 04:36 PM

ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

അപകട മരണം സംഭവിക്കുന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം...

Read More >>
Top Stories