---
title: "ഹരിത വേദി വയനാട് പുനരധിവാസ ഫണ്ട് കൈമാറി "
english_title: "Harita Vedi handed over Wayanad Rehabilitation Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231696/harita-vedi-handed-over-wayanad-rehabilitation-fund"
published_at: "2024-08-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cebff488f10_chs.JPG"
keywords: []
---

# ഹരിത വേദി വയനാട് പുനരധിവാസ ഫണ്ട് കൈമാറി 

> **Lead Summary:** **പേരാമ്പ്ര :** ഉരുള്‍ പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാടിന് വേണ്ടി കപ്പ ചാലഞ്ചിലൂടെയും മറ്റും ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് സമാഹരിച്ച ഫണ്ട് കൈമാറി.

## Article Content

**പേരാമ്പ്ര :** ഉരുള്‍ പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാടിന് വേണ്ടി കപ്പ ചാലഞ്ചിലൂടെയും മറ്റും ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് സമാഹരിച്ച ഫണ്ട് കൈമാറി.

രണ്ട് ഘട്ടങ്ങളിലായി ഹരിത വേദി രണ്ടര ലക്ഷം രൂപയോളം സമാഹരികുകയും ആദ്യ ഘട്ടത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ രണ്ടേ കാല്‍ ലക്ഷം രൂപയോളം ആണ് നൊച്ചാട് സിഎച്ച് സാധത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീറിന് കൈമാറിയത്.

ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി അസീസ് അധ്യക്ഷത വഹിച്ചു. ഹരിത വേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിഎച്ച് സെന്റര്‍, കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന കാന്‍സര്‍, കിഡ്‌നി രോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ പ്രഖ്യാപനം സിഎച്ച് സെന്റര്‍ കോഴിക്കോട് സെക്രട്ടറി ബപ്പന്‍ കുട്ടി നടുവണ്ണൂര്‍ നടത്തി.

ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്  ടി കുഞ്ഞമ്മത്, ഹരിത വേദി കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, കെ.സി മുഹമ്മദ്, പി ഹാരിസ്, വി.പി.കെ റഷീദ് , സി.പി ഇബ്രാഹിം കുട്ടി, എ.കെ ശരീഫ്, എന്‍.പി ഫൗസിയ, എം.കെ റഷീദ്, മാഷിത സകരിയ, മുജീബ് കിഴക്കയില്‍, ഹംസ മാവിലാട്ട്, കെ.എം അന്‍വര്‍ഷ, എം.പി സജ്ജാദ്, ടി ആസിഫ്, അര്‍ഷിന മുടയനാട്ട്, വി.പി.കെ സുല്‍ഫി, വി.വി ഫക്രുദ്ധീന്‍ ആഷിക്ക് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231696/harita-vedi-handed-over-wayanad-rehabilitation-fund)