---
title: "'വെള്ളിത്തിര ഇരുളടയരുത്' പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസ് "
english_title: "Perambra Constituency Mahila Congress 'Don't get dark with the silver curtain'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231722/perambra-constituency-mahila-congress-dont-get-dark-with-the-silver-curtain"
published_at: "2024-08-28T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ced3df05bd4_movie.JPG"
keywords: []
---

# 'വെള്ളിത്തിര ഇരുളടയരുത്' പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര:** സിനിമ മേഘലകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 'വെള്ളിത്തിര ഇരുളടയരുത് 'സ്ത്രീകളുടെ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സിനിമ മേഘലകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 'വെള്ളിത്തിര ഇരുളടയരുത് 'സ്ത്രീകളുടെ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു.

പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് മെഴുകുതിരി കത്തിച്ച് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സൈറാബാനു അധ്യക്ഷത വഹിച്ചു.

ഗിരിജ ശശി, കെ.എം ദേവി, മിനി വട്ടകണ്ടി, പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, വി.പി സുരേഷ്, ഷാജു കെ. ദാസ്, പത്മിനി നിരവത്ത്, ഗീത കല്ലായി, ഷിജി കൂത്താളി, കെ. ജാനു, ശ്യാമള ബാലകൃഷ്ണന്‍, ഒ.പി ശ്രീജ, കെ ലീല, പത്മിനി നെരവത്ത്, ബേബി വേട്ടു വെഞ്ചേരി, രേഷ്മ പൊയില്‍, വി.കെ മിനി, സുമതി ലാല്‍, ബിന്ദു ബാലകൃഷ്ണന്‍, പി.വി. പത്മാവതി, റോസമ്മ ഇടത്തുണ്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231722/perambra-constituency-mahila-congress-dont-get-dark-with-the-silver-curtain)