---
title: "നിലച്ച കുടിവെള്ള വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് "
english_title: "Drinking water supply will be resumed soon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23174/drinking-water-supply-will-be-resumed-soon"
published_at: "2022-01-28T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4162647f00_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നിലച്ച കുടിവെള്ള വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് 

> **Lead Summary:** **പേരാമ്പ്ര*****: ***നിലച്ച കുടിവെള്ള വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരുവെണ്ണാമൂഴി ഡാമിന് സപ്പോര്‍ട്ട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ചെമ്പനോട അടക്കം വാട്ടര്‍ അതോററ്റി സപ്ലേ ചെയ്യുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ കുടിവെള്ളം നിലച്ചു പോയിരുന്നു.

## Article Content

**പേരാമ്പ്ര*****: ***നിലച്ച കുടിവെള്ള വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരുവെണ്ണാമൂഴി ഡാമിന് സപ്പോര്‍ട്ട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ചെമ്പനോട അടക്കം വാട്ടര്‍ അതോററ്റി സപ്ലേ ചെയ്യുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ കുടിവെള്ളം നിലച്ചു പോയിരുന്നു.

ഇത് പുനരാരംഭിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ത്വരിതഗതിയില്‍ പണികള്‍ നടന്നു. നാളെ മുതല്‍ കുടിവെള്ള വിതരണം പുനസ്ഥാപിക്കുവാന്‍ സാധിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

എന്നാല്‍ ഇല്ലാത്ത പക്ഷം ചക്കിട്ടപാറ പഞ്ചായത്തില്‍ നിന്ന് ജപ്പാന്‍ പദ്ധതിയുള്‍പ്പെടെ പുറത്തേക്ക് കൊണ്ടു പോകുന്ന കുടിവെള്ള വിതരണം തടയുന്നതടക്കമുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ. ജോസുകുട്ടി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23174/drinking-water-supply-will-be-resumed-soon)