പേരാമ്പ്ര: ഇശല്‍ മഴ പെയ്തിറങ്ങി പേരാമ്പ്രയില്‍ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നവ്യാനുഭവമായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നുമായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്ററുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. അക്കാദമി ഹാളില്‍ വെച്ച് നടന്ന പരിപാടി ചലചിത്ര ഗാനരചയിതാവും സാഹിത്യകാരനുമായ ബാപ്പുവാവാട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ. മുരളിധരന്‍ അധ്യക്ഷത വഹിച്ചു.
ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യാതിഥിയായി. വയനാട് ദുരന്ത ഭൂമിയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത മുഹമ്മദ് ഉള്ള്യേരിയെ മാപ്പിളകലാ അക്കാദമി ജില്ല പ്രസിഡണ്ട് എം.കെ. അഷറഫ് ആദരിച്ചു.
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.എം. അഷറഫ്, ചെയര്‍മാന്‍ വി.എന്‍. മുരളിധരന്‍. ചാപ്റ്റര്‍ പ്രസിഡണ്ട് കെ.കെ. അബൂബക്കര്‍, അക്കാദമി ഡയറക്ടര്‍ രാജന്‍ കുട്ടമ്പത്ത്, വി.എസ്. രമണന്‍, സുലൈമന്‍ വണ്ണാറത്ത്, എന്‍.കെ. മുസ്തഫ, മജീദ് ഡീലക്‌സ്, ഹസ്സന്‍ പാതിരിയാട്ട്, കെ.ടി.കെ. റഷീദ്, എന്‍.കെ. കുഞ്ഞിമുഹമ്മദ്, ഷംസു കക്കാട്, സബീഷ് പണിക്കര്‍, ടി.പി. അജയന്‍, സിന്ധു പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.
പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും, മുന്നും സ്ഥാനം ലഭിച്ചവര്‍ക്ക് ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ നടക്കുന്ന അക്കാദമി വാര്‍ഷികാഘോഷ സമാപന പരിപാടിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
The district level mappilapatt competition in Perambra was notable