---
title: "ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു "
english_title: "R.C. Kunjappa condoled the demise of Nambiar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231844/rc-kunjappa-condoled-the-demise-of-nambiar"
published_at: "2024-08-28T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf644d67928_akunjappan.JPG"
keywords: []
---

# ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യവും പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുമായിരുന്നു ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ പേരാമ്പ്ര പ്രസ് ക്ലബ്ബ് യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര : **മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യവും പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുമായിരുന്നു ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ പേരാമ്പ്ര പ്രസ് ക്ലബ്ബ് യോഗം അനുശോചനം രേഖപ്പെടുത്തി.

പേരാമ്പ്ര പ്രസ് ക്ലബ്ബിൻ്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും മാധ്യമ സാംസ്ക്കാരിക മേഖലക്ക് അളവറ്റ സംഭാവനകൾ ചെയ്ത ആർ. സിയുടെ വിയോഗം പേരാമ്പ്രക്ക് നഷ്ടമാണെന്ന് യോഗം വിലയിരുത്തി.

പ്രസ്ക്ലബ്ബ് പ്രസിഡൻ്റ്  ഇ.എം ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.പി. വിധു, ശശി കിഴക്കൻ പേരാമ്പ്ര, കെ.പി. ബാലകൃഷ്ണൻ, എൻ.കെ. കുഞ്ഞി മുഹമ്മദ്, സി.കെ. ബാല കൃഷ്ണൻ, അനിൽ കുമാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231844/rc-kunjappa-condoled-the-demise-of-nambiar)