---
title: "പെരുവണ്ണാമൂഴി-വട്ടക്കയം റോഡ് ഫെബ്രവരി അവസാനം നാടിനായി തുറന്നു കൊടുക്കും "
english_title: "The Peruvannamoozhi-Vattakkayam road will be opened to the public by the end of February"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23192/the-peruvannamoozhi-vattakkayam-road-will-be-opened-to-the-public-by-the-end-of-february"
published_at: "2022-01-28T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f426d99f290_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പെരുവണ്ണാമൂഴി-വട്ടക്കയം റോഡ് ഫെബ്രവരി അവസാനം നാടിനായി തുറന്നു കൊടുക്കും 

> **Lead Summary:** **ചക്കിട്ടപാറ: **പെരുവണ്ണാമൂഴി വട്ടക്കയം റോഡ് ഫെബ്രവരി 28നു പൂര്‍ത്തീകരിച്ച് നാടിനായി തുറന്നുകൊടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തി സാങ്കേതിക കാരണത്താല്‍ നിലച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാശികളുമായ് ചേര്‍ന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**ചക്കിട്ടപാറ: **പെരുവണ്ണാമൂഴി വട്ടക്കയം റോഡ് ഫെബ്രവരി 28നു പൂര്‍ത്തീകരിച്ച് നാടിനായി തുറന്നുകൊടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തി സാങ്കേതിക കാരണത്താല്‍ നിലച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാശികളുമായ് ചേര്‍ന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 31 മതല്‍ പണി ആരംഭിച്ച് ഫെബ്രവരി 28നു പൂര്‍ത്തീകരിക്കുമെന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്. 57 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പെടുത്തിയാണു പൂര്‍ത്തീകരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സുജി മാത്യു, എം.എ രാജന്‍, ജോസ് കലൂര്‍, റോയ് കുംമ്പളാനിക്കല്‍, മാധവന്‍ നെല്ലിക്കോട്ട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23192/the-peruvannamoozhi-vattakkayam-road-will-be-opened-to-the-public-by-the-end-of-february)