---
title: "കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; സമര കാഹളവുമായി യൂത്ത് ലീഗ് "
english_title: "Kafir fake screenshot; Youth league with strike trumpet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231923/kafir-fake-screenshot-youth-league-with-strike-trumpet"
published_at: "2024-08-29T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d017d3f21ca_kafeer.jpg"
keywords: []
---

# കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; സമര കാഹളവുമായി യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര **: മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സമര കാഹളം പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സമര കാഹളം പരിപാടി സംഘടിപ്പിച്ചു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, വര്‍ഗീയ ഗൂഢാലോചനകളെ തിരിച്ചറിയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമര കാഹളം സംഘടിപ്പിച്ചത്.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഹാഫിസ് അധ്യക്ഷത വഹിച്ചു.

സി.പി.എ അസീസ്, ടി.കെ.എ ലത്തീഫ്, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, ഇ ഷാഹി, കെ.പി റസാഖ്, ആര്‍.കെ മുഹമ്മദ്, സലീം മിലാസ്, സത്താര്‍ കീയരിയൂര്‍, മൊയ്തി കക്കിനകണ്ടി, ഷജീര്‍ പേരാമ്പ്ര, ഷബീര്‍ ചാലില്‍, സഈദ് അയനിക്കല്‍, ശംസുദ്ധീന്‍ മരുതേരി, കെ.പി റഫീഖ്, എം.എം ആസിഫ്, സി.പി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.എം നിഷാദ് സ്വാഗതവും കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231923/kafir-fake-screenshot-youth-league-with-strike-trumpet)