---
title: "അയ്യങ്കാളി ജന്മദിനം; അനുസ്മരണം വും പുഷ്പാര്‍ച്ചനയും നടത്തി "
english_title: "Ayyankali Birthday; Remembrance and floral tributes were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231935/ayyankali-birthday-remembrance-and-floral-tributes-were-held"
published_at: "2024-08-29T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d021d243c1e_ayyan.jpg"
keywords: []
---

# അയ്യങ്കാളി ജന്മദിനം; അനുസ്മരണം വും പുഷ്പാര്‍ച്ചനയും നടത്തി 

> **Lead Summary:** **പേരാമ്പ്ര: **അധി:സ്ഥിത വിഭാഗത്തിന്റെ വിമോചകനും നവോത്ഥാന നായകനുമായ മഹാത്മാ അയ്യന്‍കാളിയുടെ 161 -മത് ജന്മദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **അധി:സ്ഥിത വിഭാഗത്തിന്റെ വിമോചകനും നവോത്ഥാന നായകനുമായ മഹാത്മാ അയ്യന്‍കാളിയുടെ 161 -മത് ജന്മദിനം ആചരിച്ചു.

  പേരാമ്പ്ര ബസ് സ്റ്റാന്റ്  പരിസരത്ത് നടത്തിയ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി, എസ്ടി ഓര്‍ഗനൈസേഷന്‍സ് കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.പി ബാലകൃഷ്ണന്‍ നരയംകുളം ഉദ്ഘാടനം ചെയ്തു. സുരേഷ് ചേനായി അധ്യക്ഷത വഹിച്ചു.

അവകാശ പ്രഖ്യാപനം ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി, എസ്ടി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാജന്‍ കായണ്ണയും എം.എം രാഘവന്‍ മുതുകാട്, രാഘവന്‍ കൂരാച്ചുണ്ട്, ചന്ദ്രന്‍ പി.സി കടിങ്ങാട്, രജിത, ദേവി പേരാമ്പ്ര, പത്മിനി നടുവണ്ണൂര്‍, ശ്രീലജ കരുവണ്ണൂര്‍, ശ്രീമതി രാജന്‍, ഗോപാലന്‍ കടിയങ്ങാട്, സിബി പട്ടാണിപാറ, സുനില്‍ കൂത്താളി, പത്മകുമാര്‍, ബാലന്‍ ഇരിങ്ങത്ത് എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231935/ayyankali-birthday-remembrance-and-floral-tributes-were-held)