---
title: "എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ഏരിയ ശില്പശാല "
english_title: "NREG Workers Union Perambra Area Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231994/nreg-workers-union-perambra-area-workshop"
published_at: "2024-08-29T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d05b7e887c5_nmms.jpg"
keywords: []
---

# എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ഏരിയ ശില്പശാല 

> **Lead Summary:**  പേരാമ്പ്ര **: **എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ഏരിയ ശില്പശാല സംഘടിപ്പിച്ചു.

## Article Content

 പേരാമ്പ്ര **: **എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ഏരിയ ശില്പശാല സംഘടിപ്പിച്ചു.

അശാസ്ത്രീയമായ എന്‍എംഎംഎസ് പൂര്‍ണമായും നിര്‍ത്തലാക്കുക, കാര്‍ഷിക-ക്ഷീരമേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആയി ഉയര്‍ത്തുക, കൂലി 600 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണം സപ്തംബര്‍ 10 ന് പൂര്‍ത്തീകരിക്കാന്‍ പേരാമ്പ്ര റീജിനല്‍ കോ- ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എന്‍.ആര്‍. ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ഏരിയ ശില്പശാല തീരുമാനിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം. നളിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി, ജില്ലാ ട്രഷറര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സിക്രട്ടരി ടി.പി. കുഞ്ഞനന്ദന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231994/nreg-workers-union-perambra-area-workshop)