---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി ദന്ത വിഭാഗത്തിന് പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു "
english_title: "Perambra Taluk Hospital supplied new equipment to dental department"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232124/perambra-taluk-hospital-supplied-new-equipment-to-dental-department"
published_at: "2024-08-30T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1983bc5081_adeantei.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി ദന്ത വിഭാഗത്തിന് പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

പുതുതായി വാങ്ങിച്ച ഫുള്ളി ഓട്ടോമാറ്റിക് ഡെന്റല്‍ ചെയറും ഡെന്റല്‍ മെറ്റീരിയല്‍സുമാണ് ആശുപത്രിക്ക് കൈമാറിയത്. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.കെ. ബൈജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ, മെമ്പര്‍മാരായ പ്രഭാശങ്കര്‍, കെ.കെ. ലിസി, ഡോ. വിപിന്‍ ഭാസ്‌ക്കര്‍, സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍മാരായ ജിനി മോള്‍, സി.വി. രാധ എന്നിവര്‍ സംസാരിച്ചു.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദന്ത രോഗവിഭാഗമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. പല്ലെടുക്കല്‍, നൂതന രീതിയില്‍ ഉള്ള പല്ലടയ്ക്കല്‍, മുന്‍വശത്തെ പല്ലുകള്‍ ഭംഗിപെടുത്താനുള്ള കോംപോസിറ്റ് ചികിത്സ , വായിലെ കാന്‍സര്‍ ബോധവല്‍ക്കരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232124/perambra-taluk-hospital-supplied-new-equipment-to-dental-department)