---
title: "കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; എംഎസ്എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി "
english_title: "Kafir screenshot; MSF staged a protest in March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232128/kafir-screenshot-msf-staged-a-protest-in-march"
published_at: "2024-08-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d19bb61c685_aprethi.JPG"
keywords: []
---

# കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; എംഎസ്എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി 

> **Lead Summary:** ** വടകര :** കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റും ആറങ്ങോട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനുമായ റിബേഷിനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

## Article Content

** വടകര :** കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റും ആറങ്ങോട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനുമായ റിബേഷിനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഫാത്തിമ തഹ്‌ലിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ല എംഎസ്എഫ് പ്രസിഡന്റ് അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.പി ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ പി.കെ മുഹമ്മദ് കാസിം, ഷാഫി തറമ്മല്‍, സി.എം മുഹാദ്, കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മന്‍സൂര്‍ എടവലത്ത്, എംഎസ്എഫ് ഹരിത ജില്ലാ പ്രസിഡന്റ് റിസ്‌വാന ഷെറിന്‍, ജനറല്‍ സെക്രട്ടറി പി ഇന്‍ഷിദ എന്നിവര്‍ സംസാരിച്ചു.

എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാനിബ് ചെമ്പോട് സ്വാഗതവും വൈസ് പ്രസിഡന്റ്  മുഹമ്മദ് പേരോട് നന്ദിയും പറഞ്ഞു.

എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി ഷക്കീല്‍, കെ.കെ സഫീര്‍, മുഹ്‌സിന്‍ വളപ്പില്‍, ജുനൈദ് പെരിങ്ങളം, ദില്‍ഷാദ് കുന്നിക്കല്‍, ഹര്‍ഷിദ് നൂറാംതോട്, അന്‍വര്‍ പള്ളിയത്ത്, ഒ.കെ ആസിഫ്, റാഷിഖ് ചങ്ങരംകുളം, എം.കെ ഫസലു റഹ്‌മാന്‍, ഷാബില്‍ എടത്തില്‍, ജാഫര്‍ തുണ്ടിയില്‍, സി ഫസീഹ് റഹ്‌മാന്‍, യാസീന്‍ കൂളിമാട്, സഫീര്‍ വടക്കയില്‍, സവാദ് കുറുന്തോടി, ജാസിം പണിക്കോട്ടി, ജംഷാദ് പതിയാരക്കര എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232128/kafir-screenshot-msf-staged-a-protest-in-march)