---
title: "ഉപ്പ് സിനിമ വയനാടിനൊരു കൈത്താങ്ങിനായി അലങ്കാര്‍ മൂവീസില്‍ പ്രദര്‍ശനത്തില്‍"
english_title: "Salt movie in Wayanad for a handout at Alangar Movies in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232259/salt-movie-in-wayanad-for-a-handout-at-alangar-movies-in-perambra"
published_at: "2024-08-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b9dfc7433_auppu.jpg"
keywords: []
---

# ഉപ്പ് സിനിമ വയനാടിനൊരു കൈത്താങ്ങിനായി അലങ്കാര്‍ മൂവീസില്‍ പ്രദര്‍ശനത്തില്‍

> **Lead Summary:** ** പേരാമ്പ്ര: **അരിക്കുളം ഗ്രാമപഞ്ചായത്തും കെപിഎംഎസ്എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ച ഉപ്പ് സിനിമ വയനാടിനൊരു കൈത്താങ്ങിനായി രണ്ടാംവാര പ്രദര്‍ശനത്തില്‍.

## Article Content

** പേരാമ്പ്ര: **അരിക്കുളം ഗ്രാമപഞ്ചായത്തും കെപിഎംഎസ്എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ച ഉപ്പ് സിനിമ വയനാടിനൊരു കൈത്താങ്ങിനായി രണ്ടാംവാര പ്രദര്‍ശനത്തില്‍.

പേരാമ്പ്ര മര്‍ച്ചന്റ് അസോസിയേഷന്‍ അലങ്കാര മൂവീസും സംയുക്തമായി ഇന്ന് വൈകു 6 മണിക്ക് അലങ്കാര്‍ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു. വയനാടിനൊരു കൈത്താങ്ങാകാന്‍ വേണ്ടി വ്യാപാരികള്‍ക്കായാണ് ഇന്നത്തെ പ്രദര്‍ശനം.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ വളരെ നല്ല അഭിപ്രായങ്ങളാണുള്ളത്. വയനാടിനായി ഉപ്പ് സിനിമയും ഒരു ഭാഗമായിരിക്കുന്നു.

കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അധ്യാപകനായ എം.എസ് ദിലീപ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ആണ് ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232259/salt-movie-in-wayanad-for-a-handout-at-alangar-movies-in-perambra)