---
title: "പുഴയോരം ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി "
english_title: "Complaints that falling on the river bank poses a threat of danger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232309/complaints-that-falling-on-the-river-bank-poses-a-threat-of-danger"
published_at: "2024-08-31T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2f1ea261db_rivar.jpg"
keywords: []
---

# പുഴയോരം ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി 

> **Lead Summary:** **പേരാമ്പ്ര: **പുഴയോരം ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഏഴ് കുടുംബങ്ങള്‍ക്ക് വീടുകളിലേക്കുള്ള ഏകാശ്രയമായ താനിക്കണ്ടി പുഴയോരത്തെ നടവഴി ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

## Article Content

**പേരാമ്പ്ര: **പുഴയോരം ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഏഴ് കുടുംബങ്ങള്‍ക്ക് വീടുകളിലേക്കുള്ള ഏകാശ്രയമായ താനിക്കണ്ടി പുഴയോരത്തെ നടവഴി ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

ജല്‍ജീവന്‍ പൈപ്പ് ലൈന്‍ എടുത്തത്തിന് ശേഷം കനത്ത മഴയെ തുടര്‍ന്നാണ് നടവഴി ഇടിഞ്ഞതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൂത്താളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ഉള്‍പെട്ട മേഖലയാണിത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ നിരവധി പേര്‍ യാത്ര ചെയ്യുന്ന വഴിയുമാണ്.

അപകട ഭീഷണി പരിഹരിച്ച് വഴിയിലൂടെ യാത്ര സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232309/complaints-that-falling-on-the-river-bank-poses-a-threat-of-danger)