---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നാളെ "
english_title: "The foundation stone of the new building of Perambra Taluk Hospital will be laid tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232526/the-foundation-stone-of-the-new-building-of-perambra-taluk-hospital-will-be-laid-tomorrow"
published_at: "2024-09-01T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d4599b37b97_kta.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നാളെ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നാളെ കാലത്ത് 10 മണിക്ക് നടക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നാളെ കാലത്ത് 10 മണിക്ക് നടക്കും.

പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആധുനിക സംവിധാനങ്ങളോടു കൂടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കേരള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

വടകര എംപി ഷാഫി പറമ്പില്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവര്‍ മുഖ്യാതിഥികളായായിരിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ബിജു, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.വി. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232526/the-foundation-stone-of-the-new-building-of-perambra-taluk-hospital-will-be-laid-tomorrow)