---
title: "മേപ്പയൂര്‍-നെല്ല്യാടി-കൊല്ലം റോഡ് ഗതാഗത യോഗ്യമാക്കുക, പേരാമ്പ്ര എംഎല്‍എ ഓഫീസ് മാര്‍ച്ച് നാളെ "
english_title: "Mapayur-Nelliadi-Kollam road passable, Perambra MLA office march tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232588/mapayur-nelliadi-kollam-road-passable-perambra-mla-office-march-tomorrow"
published_at: "2024-09-01T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d49734770f5_samaram.jpg"
keywords: []
---

# മേപ്പയൂര്‍-നെല്ല്യാടി-കൊല്ലം റോഡ് ഗതാഗത യോഗ്യമാക്കുക, പേരാമ്പ്ര എംഎല്‍എ ഓഫീസ് മാര്‍ച്ച് നാളെ 

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതില്‍ പ്രതിഷേധിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര എംഎല്‍എ യുടെ ഓഫീസിലേക്ക് നാളെ യുഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കുന്നു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതില്‍ പ്രതിഷേധിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര എംഎല്‍എ യുടെ ഓഫീസിലേക്ക് നാളെ യുഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കുന്നു.

മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്ത് സംയുക്ത സമരസമിതിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് പേരാമ്പ്ര ടൗണ്‍ ജംഷനില്‍ നിന്നും ആരംഭിച്ച് പേരാമ്പ്ര ബസ്സ്സ്റ്റാന്റ് പരിസരത്തുകൂടി ചേനോളി റോഡിലുള്ള എംഎല്‍എ ഓഫീസില്‍ സമാപിക്കും.

മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്ത് സംയുക്ത സമരസമിതി നേതാക്കളായ പറമ്പാട്ട് സുധാകരന്‍, ടി.യു സൈനുദീന്‍, എം.കെ അബ്ദുറഹിമാന്‍, ഇടത്തില്‍ ശിവന്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232588/mapayur-nelliadi-kollam-road-passable-perambra-mla-office-march-tomorrow)