---
title: "കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് സംഘടിപ്പിച്ചു    "
english_title: "Congress Nochad Constituency Camp Executive organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232708/congress-nochad-constituency-camp-executive-organized"
published_at: "2024-09-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d58f72c7141_acamb.jpg"
keywords: []
---

# കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് സംഘടിപ്പിച്ചു    

> **Lead Summary:** **പേരാമ്പ്ര: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു.

## Article Content

**പേരാമ്പ്ര: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു.

ജില്ലാ തലത്തിലും നിയോജക മണ്ഡലം തലങ്ങളിലും നടന്ന എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ക്ക് ശേഷമാണ് പഞ്ചായത്ത് തലങ്ങളില്‍ ക്യാമ്പുകള്‍ നടക്കുന്നത്. നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളൂരില്‍ ആര്‍.പി രവീന്ദ്രന്‍ നഗറില്‍ വെച്ചു നടന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.പി രവീന്ദ്രന്റെ നിര്യാണത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം ചാര്‍ജ് വഹിക്കുന്ന കെപിസിസി അംഗം രത്ന വല്ലി, ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, മണ്ഡലം ചാര്‍ജ് വഹിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ റഷീദ് ചെക്ക്യേലത്ത്, മുനീര്‍ പൂക്കടവത്ത്, സീന മണക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഭാരതീയ ദളിത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം പ്രസിഡന്റായി തെരഞ്ഞടുത്ത രാമചന്ദ്രന്‍ വാളേരിയെ കെപിസിസി അംഗം രത്‌നവല്ലി ക്യാമ്പില്‍ വെച്ച് ഷാളണിയിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടിറിമാരായ ഒ.എം രാജന്‍, സി.കെ അജീഷ്, ഇ.ടി ഹമീദ്, പി. അനില്‍കുമാര്‍ നേതൃത്വം നല്‍കി.

മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ദിനേശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. സുമതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232708/congress-nochad-constituency-camp-executive-organized)