---
title: "കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അനുമോദന പരിപാടി സംഘടിപ്പിച്ചു "
english_title: "KSSPA Perambra Constituency Committee organized felicitation program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232715/ksspa-perambra-constituency-committee-organized-felicitation-program"
published_at: "2024-09-02T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5987254d9a_ksspa.jpg"
keywords: []
---

# കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അനുമോദന പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സ്വീകരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സ്വീകരണ പരിപാടി സംഘടിപ്പിച്ചു.

പേരാമ്പ്ര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പൂര്‍ണ - ഉറൂബ് അവാര്‍ഡ് ജേതാവും പ്രശസ്തകവിയും ഗാനരചയിതാവുമായ രമേശ് കാവിലിന് സ്‌നേഹോപഹാരം നല്‍കി.

കെഎസ്എസ്പിഎ ജില്ലാപ്രസിഡന്റ്  കെസി ഗോപാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് എന്‍.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി പി.എം രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംഘടനയില്‍ പുതുതായി വന്ന അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനം നല്‍കി. ഈ ദിവസം 82 മത് ജന്മദിനം ആഘോഷിക്കുന്ന മുതിര്‍ന്ന അംഗം മൂഖന്‍ കണ്ടി എം.കെ ശങ്കരന്‍ ചടങ്ങില്‍ ആദരിച്ചു.

ഒ.എം രാജന്‍, സി രഞ്ജിനി, ഇ.എം പദ്മിനി, ഇ.കെ ബാലന്‍, ജാനു കെ ഐശ്വര്യ, ജാനു കെ കണിയാങ്കണ്ടി, മൂസക്കുട്ടി, പി.കെ മോഹനന്‍, ചാക്കോ കെ.വി മംഗലത്ത്, സി.ബി സുമ, എം.കെ ശങ്കരന്‍, ഇ രാധാകൃഷ്ണന്‍, കെ.വി ബാലഗോപാലന്‍, കെ.പി പ്രകാശന്‍, എന്‍ ഹരിദാസന്‍, വി.കെ ഗിരിജ, കെ ഇന്ദിര, കെ.പി സുജാത, എം ലക്ഷ്മി , എന്‍.എം ഉഷ , എം ഉഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232715/ksspa-perambra-constituency-committee-organized-felicitation-program)