---
title: "വയനാടിന് ഒരു കൈത്താങ്ങ്"
english_title: "A helping hand for Wayanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232778/a-helping-hand-for-wayanad"
published_at: "2024-09-02T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5d3aebe0e1_wayanad.png"
keywords: []
---

# വയനാടിന് ഒരു കൈത്താങ്ങ്

> **Lead Summary:** **മേപ്പയ്യൂര്‍ : **വയനാട് ദുരന്തത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ക്കായി എന്‍ എസ് എസ് നിര്‍മ്മിച്ചു നല്‍കുന്ന 150 വീടുകള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം ജി വി എസ് എസ് മേപ്പയൂരിലെ വി എച്ച് എസ് ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റ് ബിരിയാണി ചാലഞ്ച് നടത്തി.

## Article Content

**മേപ്പയ്യൂര്‍ : **വയനാട് ദുരന്തത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ക്കായി എന്‍ എസ് എസ് നിര്‍മ്മിച്ചു നല്‍കുന്ന 150 വീടുകള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം ജി വി എസ് എസ് മേപ്പയൂരിലെ വി എച്ച് എസ് ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റ് ബിരിയാണി ചാലഞ്ച് നടത്തി.

പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിജു യു പ്രിന്‍സിപ്പാളില്‍ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബിരിയാണിയുടെ ആദ്യ വില്പന രക്ഷാകര്‍തൃ പ്രതിനിധി ശ്രീ അബ്ദുറഹീം വൊളണ്ടിയര്‍ സ്‌നിഗ്ധക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ആര്‍ അര്‍ച്ചന , യു ബിജു , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍  ശ്രീരമ്യ, വൊളണ്ടിയര്‍ ഷാദില്‍ നിഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അധ്യാപകരായ ജയസൂര്യ, പ്രമോദ് കുമാര്‍, ശ്രീജേഷ്, സൈര, ഹബീബത്ത്, സനില്‍ കുമാര്‍ , രജീഷ്, ശ്രീഹരി, ഗിരീഷ്, സൗമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232778/a-helping-hand-for-wayanad)