---
title: "   ദുരിതാശ്വാസ നിധിയിലേക്ക് ചെറുവണ്ണൂര്‍  സര്‍വ്വീസ് സഹകരണ ബാങ്ക് സംഭാവന നല്‍കി"
english_title: "   Cheruvannur Donates To Relief Fund  Service Co-operative Bank donated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232791/cheruvannur-donates-to-relief-fund-service-co-operative-bank-donated"
published_at: "2024-09-02T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5df8a78770_dhurithashwasam.png"
keywords: []
---

#    ദുരിതാശ്വാസ നിധിയിലേക്ക് ചെറുവണ്ണൂര്‍  സര്‍വ്വീസ് സഹകരണ ബാങ്ക് സംഭാവന നല്‍കി

> **Lead Summary:** **പേരാമ്പ്ര: **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.

## Article Content

**പേരാമ്പ്ര: **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.

അഞ്ച് ലക്ഷം രൂപയാണ് ബാങ്ക് കൈമാറിയത്. തുകയുടെ ചെക്ക് കൊയിലാണ്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ക്ക് കൈമാറി.

ബാങ്കില്‍ നടന്ന ചടങ്ങില്‍ ബേങ്ക് പ്രസിഡന്റ് കെ.ശ്രീധരന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ടി സുധീഷിന് കൈമാറി. ചടങ്ങില്‍ സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ.സന്തോഷ് കുമാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ.ശശീന്ദ്രന്‍, ബാങ്ക് സെക്രട്ടറി കെ.ബാബു ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232791/cheruvannur-donates-to-relief-fund-service-co-operative-bank-donated)