---
title: "'നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസര്‍ പ്രകാശനം ചെയ്തു "
english_title: "The teaser of the short film 'Nimitham' has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232928/the-teaser-of-the-short-film-nimitham-has-been-released"
published_at: "2024-09-03T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6c86102508_nimitham.jpg"
keywords: []
---

# 'നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസര്‍ പ്രകാശനം ചെയ്തു 

> **Lead Summary:** ** മേപ്പയ്യൂര്‍: **നിധിന്‍ പോള്‍ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസര്‍ പ്രകാശനം മേപ്പയ്യൂര്‍ കോ-ഓപ് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

## Article Content

** മേപ്പയ്യൂര്‍: **നിധിന്‍ പോള്‍ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസര്‍ പ്രകാശനം മേപ്പയ്യൂര്‍ കോ-ഓപ് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

മേപ്പയ്യൂര്‍ എസ്.ഐ കെ.വി.സുധീര്‍ ബാബു മേപ്പയ്യൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി .കെ. പ്രിയേഷ് കുമാറിന് നല്‍കി ടീസര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ജയ് ഹിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് പട്ടംതലയാണ്.

ലഹരിയുടെ കുരുക്കില്‍ നിന്ന് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രാധാന്യം ഉയര്‍ത്തുന്ന സന്ദേശമാണ് ഈ സിനിമ ആവിഷ്‌കരിക്കുന്നത്.

നിധിന്‍ പോള്‍ ആലപ്പി അധ്യക്ഷത വഹിച്ചു. ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് നിധീഷ് പെരുവണ്ണാന്‍, യുവ കവി ബൈജു മേപ്പയ്യൂര്‍, മുരളി കോട്ടൂര്‍, ഷാജി പയ്യോളി, സജില്‍ രാധാകൃഷ്ണന്‍, ദീപ ബിജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232928/the-teaser-of-the-short-film-nimitham-has-been-released)