---
title: "വന്യമൃഗ ശല്യത്തിനെതിരായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു "
english_title: "A meeting was held to discuss measures against wildlife harassment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232943/a-meeting-was-held-to-discuss-measures-against-wildlife-harassment"
published_at: "2024-09-03T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6d0a81c205_eliphent.jpg"
keywords: []
---

# വന്യമൃഗ ശല്യത്തിനെതിരായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു 

> **Lead Summary:** **ചക്കിട്ടപാറ :** മൂന്നാം ബ്ലോക്ക് സീതപ്പാറ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ബഹു ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

## Article Content

**ചക്കിട്ടപാറ :** മൂന്നാം ബ്ലോക്ക് സീതപ്പാറ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ബഹു ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സീതപ്പാറ വീനസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ആലീസ് സ്വാഗതം പറഞ്ഞു.

ഫോസ്റ്റര്‍ റയിഞ്ചാഫീസര്‍ എം.കെ ബ്രബീഷ, ആര്‍ആര്‍ടി ഡെപൂട്ടി റയിഞ്ചര്‍ കെ ഷാജീവ്, ഡെപൂട്ടി റയിഞ്ചര്‍ ബൈജ്‌നാഥ്, ഫോസ്റ്റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സത്യന്‍ വാര്‍ഡ് അംഗം ബിന്ദു വല്‍ത്സന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി - പി.സി. സുരാജന്‍, - വാര്‍ഡ് സമിതി അംഗങ്ങളായ കെ.കെ ബിജ്ജ, കെ.എസ് സൂരജ്, വിഎസ്എസ് പ്രസിഡണ്ട് കെ.ജെ ഷിനോജ്, കര്‍ഷക സംഘം മുതുകാട് മേഖലാ സെക്രട്ടറി കെ.പി ചന്ദ്രന്‍, - വാര്‍ഡ് കണ്‍വീനര്‍ ഇ.എ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232943/a-meeting-was-held-to-discuss-measures-against-wildlife-harassment)