---
title: " കേരള മുസ് ലിം ജമാഅത്ത് സ്‌നേഹ സദസ് സംഘടിപ്പിച്ചു"
english_title: " Kerala Muslim Jamaath Organizes Sneha Sadas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233032/kerala-muslim-jamaath-organizes-sneha-sadas"
published_at: "2024-09-03T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7316e7b3fe_muslim_leage-Recovered.png"
keywords: []
---

#  കേരള മുസ് ലിം ജമാഅത്ത് സ്‌നേഹ സദസ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: തിരുനബി ജീവിതം, ദര്‍ശനം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് പേരാമ്പ്ര സോണ്‍ കമ്മിറ്റി സ്‌നേഹ സദസ് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: തിരുനബി ജീവിതം, ദര്‍ശനം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് പേരാമ്പ്ര സോണ്‍ കമ്മിറ്റി സ്‌നേഹ സദസ് സംഘടിപ്പിച്ചു.

പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഖാഫി കൈപ്രം അദ്ധ്യക്ഷത വഹിച്ചു. നജീബ് സഖാഫി വാല്യക്കോട് വിഷയാവതരണം നടത്തി.

സബ് ഇന്‍സ്‌പെക്ടര്‍ സജി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗം പി കെ രാഗേഷ്, സി പി എ അസീസ് മാസ്റ്റര്‍, ഒ പി മുഹമ്മദ്, ബി.എം മുഹമ്മദ്, ഇ.എം ബാബു, ഡോ മുഹമ്മദലി മാടായി, കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ബഷീര്‍ കുട്ടമ്പത്ത്, കുഞ്ഞബ്ദുള്ള പേരാമ്പ്ര സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233032/kerala-muslim-jamaath-organizes-sneha-sadas)