---
title: "കൊയിലാണ്ടി നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു "
english_title: "UDF councilors boycotted the Koyilandy Municipal Council meeting and protested in front of the Municipal Corporation office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23330/udf-councilors-boycotted-the-koyilandy-municipal-council-meeting-and-protested-in-front-of-the-municipal-corporation-office"
published_at: "2022-01-29T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f533bc76382_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൊയിലാണ്ടി നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു 

> **Lead Summary:** ** കൊയിലാണ്ടി: **നഗരസഭക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇന്ന് ടൗണ്‍ഹാളില്‍ പത്ര സമ്മേളനം നടത്തി.

## Article Content

** കൊയിലാണ്ടി: **നഗരസഭക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇന്ന് ടൗണ്‍ഹാളില്‍ പത്ര സമ്മേളനം നടത്തി.

സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം 50 പേര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാം എന്നിരിക്കെ നഗരസഭ കൗണ്‍സില്‍ യോഗം ഓണ്‍ലൈനില്‍ ആക്കാനുള്ള തീരുമാനം ചോദ്യങ്ങളില്‍ നിന്ന് ഓളിച്ചോടനാണെന്നും, ഒരു വര്‍ഷമായി നഗരസഭയിലെ 44 വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലന്നും നഗരസഭ കൂരിരുട്ടിലായിരിക്കുകയാണെന്നും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പറുപടി തരാത്തതും, കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ആംഗീകരിച്ചിട്ടും കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് നല്‍കില്ലന്നും ആരോപിച്ച് നഗരസഭ കൗണ്‍സില്‍ യോഗം ആരംഭിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ മുദ്രവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചു.

തുടര്‍ന്ന് നഗരസഭ ഓഫീസിന് മുമ്പില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ എഴുതി തന്നാല്‍ മാത്രമേ മറുപടി പറയാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഭരണപക്ഷം സ്വീകരിക്കുന്ന നിലപാട്.

എന്നാല്‍ കഴിഞ്ഞ നിരവധി കൗണ്‍സില്‍ യോഗങ്ങളില്‍ ചോദ്യങ്ങള്‍ എഴുതി നല്‍കിയിട്ടും അത് അജണ്ടയില്‍ വെക്കാനോ മറുപടി തരാനോ തയ്യാറാകുന്നില്ലെന്നും, നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചോദ്യങ്ങള്‍ വന്നാല്‍ മറുപടി പറയാന്‍ ബാധ്യതപ്പെട്ട ചെയര്‍പഴ്‌സണ്‍ ഇടത്തു വലത്തും നോക്കിയാല്‍ സെക്രട്ടറിയോ വൈസ് ചെയര്‍മാനോ മറുപടി പറയും എന്ന സ്ഥിതിയാണുള്ളത്.

പിന്‍സീറ്റ് ഡ്രൈവിംഗ് നിര്‍ത്തലാക്കണമെന്ന് വി.പി. ഇബ്രാഹിംകുട്ടി പറഞ്ഞു. മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും പട്ടണത്തിലെ വിവിധ ഭാഗങ്ങളില്‍ മൗനാനുവാദത്തോടെ വലിയ കൈയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ തയ്യാറാകണമെന്നും, കൊയിലാണ്ടിയിലെ വഴിയോര കച്ചവടക്കാര്‍ പട്ടണം വൃത്തിഹീനമാക്കുന്നെന്നും ഇവരില്‍ പലരും ഒന്നില്‍ കൂടുതല്‍ കച്ചവടം നടത്തുന്നതായും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.

പി രത്നവല്ലി, കെ.എം നജീബ്, എ അസീസ്, രജീഷ് വെങ്ങത്തുകണ്ടി, ഷീബ അരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23330/udf-councilors-boycotted-the-koyilandy-municipal-council-meeting-and-protested-in-front-of-the-municipal-corporation-office)