---
title: "സോളിഡാരിറ്റി യൂത്ത് കഫെ സ്വാഗതസംഘം രൂപീകരിച്ചു "
english_title: "Solidarity Youth Cafe formed a welcoming group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233411/solidarity-youth-cafe-formed-a-welcoming-group"
published_at: "2024-09-05T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d96cfd69a0b_soli.jpg"
keywords: []
---

# സോളിഡാരിറ്റി യൂത്ത് കഫെ സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സെപ്റ്റംബര്‍ 15ന് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന യൂത്ത് കഫെയുടെ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര :** സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സെപ്റ്റംബര്‍ 15ന് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന യൂത്ത് കഫെയുടെ സ്വാഗതസംഘം രൂപീകരിച്ചു.

ജില്ലാ സെക്രട്ടറി സക്കീര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷന്‍, ഫാമിലി സെഷന്‍, ചില്‍ഡ്രന്‍സ് കഫെ, കലാവിരുന്ന് തുടങ്ങി ആകര്‍ഷകമായ സെഷനുകളാണ് യുത്ത് കഫെയില്‍ നടക്കുക.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖ്, സംസ്ഥാന സമിതി അംഗം പി റുക്സാന, സലീം മമ്പാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി ഇസ്മാഈല്‍ വേളം, ജില്ലാ പ്രസിഡന്റ് സജീര്‍ എടച്ചേരി, അമീന്‍ മുയിപ്പോത്ത്, ഇസ്മാഈല്‍ നൊച്ചാട് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. യൂത്ത് കഫയുടെ സമാന്തരമായി നടക്കുന്ന ചില്‍ഡ്രന്‍സ് കഫെ & കിഡ്‌സ് കഫെ എന്നിവ എഛ്ആര്‍ഡി ട്രൈനര്‍മാരായ ഹാദി ഓമശ്ശേരി, ഹുദ ഷമീം എന്നിവര്‍ നയിക്കും.

ഭാരവാഹികളായി കെ.കെ ഇബ്രാഹിം, ശരീഫ് പൊടിയാടി, മുസ്തഫ കൊയിലാണ്ടി, വി.പി ശരീഫ്, അബ്ദുറഹ്‌മാന്‍ ഫാറൂഖി പുറക്കാട് (രക്ഷധികാരികള്‍), കെ മുബീര്‍ (ചെയര്‍മാന്‍ ), സഈദ് കീഴരിയൂര്‍ (ജനറല്‍ കണ്‍വീനര്‍), പ്രോഗ്രാം സി മുസ്തഫ (ചെയര്‍), ഷക്കീര്‍ പുറക്കാട് (കണ്‍), പ്രധിനിധി വി.കെ റഷീദ് (ചെയര്‍ ), പി.എം അബ്ദുള്ള (കണ്‍ ), ഭക്ഷണം കെ.കെ അബ്ദുള്ള (ചെയര്‍ ), ഒ അബ്ദുല്‍ ഹമീദ് (കണ്‍ ), വളണ്ടിയര്‍ അബ്ദുല്‍ ഖാദര്‍ (ചെയര്‍), അഷ്റഫ് ചെറുവണ്ണൂര്‍ (കണ്‍), പബ്ലിസിറ്റി & മീഡിയ കെ.കെ ഷംസീര്‍ (ചെയര്‍ ), കെ.കെ ഷാഫി (കണ്‍ ), നഗരി, സ്റ്റേജ് &സൗണ്ട് എസ്.കെ ലത്തീഫ് (ചെയര്‍), ഷംനാസ് (കണ്‍ ), റിസപ്ഷന്‍ സി സലീം (ചെയര്‍ ), വി.പി ശരീഫ് (കണ്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233411/solidarity-youth-cafe-formed-a-welcoming-group)