---
title: "കൂത്താളിയില്‍ സിഡിഎസ്സ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുന്നു"
english_title: "Protests erupt in connection with the CDS elections in Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23342/protests-erupt-in-connection-with-the-cds-elections-in-koothali"
published_at: "2022-01-29T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5429dc7aef_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൂത്താളിയില്‍ സിഡിഎസ്സ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുന്നു

> **Lead Summary:** ** പേരാമ്പ്ര: **കൂത്താളി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന സിഡിഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്സ്‌സി വിഭാഗത്തില്‍പ്പെട്ട വനിതയെ രാജിയിലേക്കു നയിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാപക പ്രതിഷേധം.

## Article Content

** പേരാമ്പ്ര: **കൂത്താളി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന സിഡിഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്സ്‌സി വിഭാഗത്തില്‍പ്പെട്ട വനിതയെ രാജിയിലേക്കു നയിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാപക പ്രതിഷേധം.

ഇതിനെതിരെ പ്രദേശത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സിഡിഎസ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട വിധവയായ സ്ത്രീയെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച ലോക്കല്‍-ബ്രാഞ്ച് സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് അപമാനമാണെന്നും അവരോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന സിഡിഎസ് തിരഞ്ഞെടുപ്പില്‍ സിപിഎംന്റെ സജീവ പ്രവര്‍ത്തകയായ ഒരു എസ്‌സി വനിതയെ തിരഞ്ഞെടുത്തിരുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ ലിസ്‌റ് പ്രകരമാണ് പതിനൊന്നു എഡിഎസ്മാരെയും തിരഞ്ഞെടുത്തത്.

എന്നാല്‍ ബ്രാഞ്ച് സെക്രട്ടറി നിര്‍ദേശിച്ച വനിത സിഡിഎസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പകരം എസ്‌സി വിഭാഗത്തില്‍പ്പെട്ട ഒരു വനിതാ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ അന്ന് രാത്രി തന്നെ ബ്രാഞ്ച് സെക്രട്ടറിയും ഒരു പ്രവര്‍ത്തകനും കൂടി വനിതയുടെ വീട്ടില്‍ വരികയും സിഡിഎസ് സ്ഥാനത്തു നിന്നും രാജിവെക്കണമെന്നും അല്ലാത്തപക്ഷം പ്രയാസം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപെടുത്തുകയും ചെയ്തതായ് ആരോപണമുണ്ട്.

പൊതു സമ്മതയായ ഈ വനിതയെ രാജിയിലേക്കു തള്ളിവിട്ട ബ്രാഞ്ചു സെക്രട്ടറിയുടെ ഈനടപടിയെ ഇപ്രദേശത്തെ കുടുംബശ്രീ അംഗങ്ങളിലും പാര്‍ട്ടിയിലും നാട്ടുകാരിലും പ്രധിഷേധത്തിനു വഴിവെച്ചിരികയാണ്.

തൊഴിലുറപ്പിലും ഗ്രാമസഭകളിലും കുടുംബശ്രീകളിലും ഈ സെക്രട്ടറിയുടെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നു പാര്‍ട്ടില്‍ തന്നെ ആവശ്യം ഉയര്‍ന്നിരിക്കയാണെന്നും നാട്ടുകാര്‍ പറയുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23342/protests-erupt-in-connection-with-the-cds-elections-in-koothali)