---
title: "കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക് "
english_title: "A native of Moolad was seriously injured in an attack by a wild boar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233609/a-native-of-moolad-was-seriously-injured-in-an-attack-by-a-wild-boar"
published_at: "2024-09-06T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da9b890edcc_kattupanni.jpg"
keywords: []
---

# കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശി മാതേടത്തു സുധാകരന് ഗുരുതരമായി പരിക്കേറ്റു.

## Article Content

**പേരാമ്പ്ര: **കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശി മാതേടത്തു സുധാകരന് ഗുരുതരമായി പരിക്കേറ്റു.

ജോലിസ്ഥലത്തേക്ക് രാവിലെ ബൈക്കില്‍ പോകുമ്പോള്‍ മൂലാട് മങ്ങരമീത്തലില്‍ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേല്‍പ്പിച്ചു.

കാലിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അതി രൂക്ഷമാണ്. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി മാറിയിട്ടുണ്ട്. ജനങ്ങളെ ഉപദ്രവിക്കലും പതിവായിരിക്കുകയാണ്.

അധികൃതരുടെ അടിയന്തര ശ്രദ്ധ ഇതിലുണ്ടാകണമെന്ന് കര്‍ഷകസംഘം മൂലാട് സ്‌കൂള്‍ യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233609/a-native-of-moolad-was-seriously-injured-in-an-attack-by-a-wild-boar)