---
title: "കൂത്താളിയിൽ വയോധികൻ്റെ മരണം ; മകൻ അറസ്റ്റിൽ "
english_title: "Death of old man in Koothali; The son was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233740/death-of-old-man-in-koothali-the-son-was-arrested"
published_at: "2024-09-06T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db0df80d068_assee.jpg"
keywords: []
---

# കൂത്താളിയിൽ വയോധികൻ്റെ മരണം ; മകൻ അറസ്റ്റിൽ 

> **Lead Summary:** **പേരാമ്പ്ര** : കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ (സിറ്റി ശ്രീധരന്‍ 69) നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

## Article Content

**പേരാമ്പ്ര** : കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ (സിറ്റി ശ്രീധരന്‍ 69) നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീധരൻ്റെ മകൻ ശ്രീലേഷ് (39) നെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ശ്രീലേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .

പേരാമ്പ്ര പൊലീസ് ഇൻസ്പകർ പി. ജംഷീറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനായി കൂത്താളി രണ്ടേയാറിലേക്ക് കൊണ്ടു പോയി. ശ്രീധരനും മകനും തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞ്ഞരുന്നു. ശ്രീധരനും മകനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയില്‍ ഉള്ള ബന്ധുവീട്ടില്‍ ആയിരുന്നു.

ശ്രീധരനെ മരിച്ച നിലയില്‍ വെഡ്‌റൂമിലെ കട്ടിലിലാണ് കണ്ടത്. മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും ഉണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മകന്‍ ഇയാളെ മോട്ടോര്‍സൈക്കിള്‍ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും അന്ന് വാഹനം ഇടിച്ച് കാലൊടിഞ്ഞ് ശ്രീധരന്‍ ദീര്‍ഘകാലം ചികിത്സയിലുമായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തിയാണ് സംഭവം കൊലപാതകം തന്നെയാണെന്ന് തെളിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233740/death-of-old-man-in-koothali-the-son-was-arrested)