---
title: "കൂത്താളി ഇടത്തിന്‍ മീത്തല്‍ ഇ.എം അച്യുതന്‍ നായര്‍ അന്തരിച്ചു "
english_title: "Koothali Idatin Meethal EM Achuthan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233846/koothali-idatin-meethal-em-achuthan-nair-passed-away"
published_at: "2024-09-07T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbea21d3ff1_awed.jpg"
keywords: []
---

# കൂത്താളി ഇടത്തിന്‍ മീത്തല്‍ ഇ.എം അച്യുതന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി : **ഓന്‍ ലൈനില്‍ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കൂത്താളി ഇടത്തിന്‍ മീത്തല്‍ ഇ.എം അച്യുതന്‍ നായര്‍ അന്തരിച്ചു.

## Article Content

**കൂത്താളി : **ഓന്‍ ലൈനില്‍ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കൂത്താളി ഇടത്തിന്‍ മീത്തല്‍ ഇ.എം അച്യുതന്‍ നായര്‍ അന്തരിച്ചു.

മാവുര്‍ ഗ്വളിയോ റയോണ്‍സ്, കേരള മെറ്റല്‍സ് & മിനറല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍കാല നാടക നടനായിരുന്നു.

ഭാര്യ: ദേവി അമ്മ. മക്കള്‍: ഒ.സി ലീന (അധ്യാപിക പേരാമ്പ്ര ഒലിവ് സ്‌കൂള്‍), ഇ.എം സീന ( അധ്യാപിക എസ്എംഎംഎഛ്എസ്എസ് താനൂര്‍), ധന്യ (കുട്ടോത്ത് ആവള).

മരുമക്കള്‍: ഒ.സി വിജയരാഘവന്‍ (ഏഷ്യാനെറ്റ് കേബിള്‍ ഓപ്പറേറ്റര്‍ ), സി.പി അനില്‍കുമാര്‍ (സിഐഎസ്എഫ് മുംബൈ), ഉണ്ണികൃഷ്ണന്‍ കുട്ടോത്ത് ആവള (സിറ്റി ഫ്‌ലോറിയ ഗ്രൂപ്പ് റിയാദ് ).

സഹോദരങ്ങള്‍: ലക്ഷ്മി അമ്മ (ചാലിക്കര), ഓമന അമ്മ (പൂനൂര്), ലീല അമ്മ (കാരയാട്), പരേതരായ കുഞ്ഞിമാധവി (കാരയാട്), ഇ.എം ശങ്കരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233846/koothali-idatin-meethal-em-achuthan-nair-passed-away)