---
title: "മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു "
english_title: "Mahatmaji Granthalaya felicitated the teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233873/mahatmaji-granthalaya-felicitated-the-teachers"
published_at: "2024-09-07T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc013ee73cd_aadharamm.jpg"
keywords: []
---

# മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച പ്രദേശത്തെ അധ്യാപകരെ ആദരിച്ചു.

## Article Content

** പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച പ്രദേശത്തെ അധ്യാപകരെ ആദരിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. റിട്ട എഇഒ പി.സി ഗോപിനാഥന്‍, എം ബാലന്‍, കെ.കെ ഇബ്രായി, ഇബ്രാഹിം കൂത്താളി, എന്‍.പി നാരായണന്‍, കെ ശോഭ, പി ശാന്ത, കെ.കെ നിര്‍മ്മല എന്നിവരെ പ്രസിഡന്റ് മൊമെറോയും പൊന്നാടയും നല്‍കി ആദരിച്ചു.

പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. വി ഗോപി, പൂളക്കണ്ടി കുഞ്ഞമ്മത്, കീരിക്കണ്ടി അബ്ദുള്ള, കെ.കെ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ ചായികുളങ്ങര സ്വാഗതവും ലൈബ്രേറിയന്‍ കെ.ടി റീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233873/mahatmaji-granthalaya-felicitated-the-teachers)