---
title: "കല്ലോട് കല്ലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക; ബിജെപി "
english_title: "Fix the dilapidated condition of Kalloto Kallur road; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234324/fix-the-dilapidated-condition-of-kalloto-kallur-road-the-bjp"
published_at: "2024-09-09T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de91af9e45d_auparotham2.jpg"
keywords: []
---

# കല്ലോട് കല്ലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക; ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **ബിജെപി മൂന്നാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്തില്‍ പേരാമ്പ്ര പഞ്ചായത്തിലെ കല്ലോട് കല്ലൂര്‍റോഡ് ഉപരോധിച്ചു. ഉപരോധ സമരം ബിജെപി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് മമ്മിളി വേണു ഉദ്ഘാടനം ചെയ്തു. എം.ജി വേണു അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **ബിജെപി മൂന്നാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്തില്‍ പേരാമ്പ്ര പഞ്ചായത്തിലെ കല്ലോട് കല്ലൂര്‍റോഡ് ഉപരോധിച്ചു. ഉപരോധ സമരം ബിജെപി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് മമ്മിളി വേണു ഉദ്ഘാടനം ചെയ്തു. എം.ജി വേണു അധ്യക്ഷത വഹിച്ചു.

മൂന്ന് വര്‍ഷത്തോളമായി ദുരിതമനുഭവിക്കുന്ന ഈ റോഡില്‍ ദിവസവും നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.

പേരാമ്പ്ര, കല്ലോട്, കല്ലൂര്‍, പെരുവയല്‍ ജീപ്പ് സര്‍വീസും ഒട്ടനവധി സ്‌കൂള്‍ വാഹനങ്ങളും കടന്ന് പോകുന്ന ഈ റോഡിന്റെ പരിഹാരം കാണാന്‍ വാര്‍ഡ് മെമ്പര്‍ക്കോ പഞ്ചായത്ത് ഭരണസമിതിക്കോ സാധിക്കുന്നില്ല.

അധികാരികള്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മൂന്നാം വാര്‍ഡ് കമ്മിറ്റി ആവിശ്യപെട്ടു.  ഷിബിന്‍ ലാല്‍ സ്വാഗതം പറഞ്ഞു. കെ.കെ ചന്ദ്രന്‍, എന്‍.എം രാജേഷ്, എം.എം ശങ്കരന്‍, എന്‍.എം രാജന്‍, ചന്ദ്രന്‍ കുട്ടികുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234324/fix-the-dilapidated-condition-of-kalloto-kallur-road-the-bjp)