---
title: "അധ്യാപക ദമ്പതികള്‍ക്ക് പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദരം"
english_title: "Pattanipara Innovative Library Honours Teacher Couple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234447/pattanipara-innovative-library-honours-teacher-couple"
published_at: "2024-09-09T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df04108b6a7_aadharichu.png"
keywords: []
---

# അധ്യാപക ദമ്പതികള്‍ക്ക് പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദരം

> **Lead Summary:** **കോഴിക്കോട്:** അധ്യാപക ദിനത്തില്‍ കോഴിക്കോട് മായനാട് യു.പി സ്‌കൂളില്‍ നിന്നും പിരിഞ്ഞ ചിത്രാധ്യാപകന്‍ മംഗലശ്ശേരി സുകുമാരന്‍ മാസ്റ്ററേയും പ്രിയപത്‌നിയും പെരുവണ്ണാമൂഴി ഫാത്തിമ യു.പി സ്‌ക്കൂള്‍ ഹിന്ദി ഭാഷാധ്യാപികയുമായിരുന്ന കെ.കെ പങ്കജാക്ഷി ടീച്ചറേയും നവീന ഗ്രന്ഥശാല പ്രവര്‍ത്തകര്‍ അവരുടെ വീട്ടിലെത്തി പൊന്നാട ചാര്‍ത്തി ആദരിച്ചു.

## Article Content

**കോഴിക്കോട്:** അധ്യാപക ദിനത്തില്‍ കോഴിക്കോട് മായനാട് യു.പി സ്‌കൂളില്‍ നിന്നും പിരിഞ്ഞ ചിത്രാധ്യാപകന്‍ മംഗലശ്ശേരി സുകുമാരന്‍ മാസ്റ്ററേയും പ്രിയപത്‌നിയും പെരുവണ്ണാമൂഴി ഫാത്തിമ യു.പി സ്‌ക്കൂള്‍ ഹിന്ദി ഭാഷാധ്യാപികയുമായിരുന്ന കെ.കെ പങ്കജാക്ഷി ടീച്ചറേയും നവീന ഗ്രന്ഥശാല പ്രവര്‍ത്തകര്‍ അവരുടെ വീട്ടിലെത്തി പൊന്നാട ചാര്‍ത്തി ആദരിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.ഇ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, ശ്രീധരന്‍ പട്ടാണിപ്പാറ, ഷാജന്‍ മാത്യു, വി.എന്‍ വിജയന്‍, വത്സല പ്രഭാകരന്‍, എ.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234447/pattanipara-innovative-library-honours-teacher-couple)