---
title: "ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം "
english_title: "Inauguration of Onam Cooperative Market at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234616/inauguration-of-onam-cooperative-market-at-perambra"
published_at: "2024-09-10T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e00ccd87e2d_onachandha.jpg"
keywords: []
---

# ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു.

കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   സി.കെ. ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ടി.സി ജിപിന്‍ അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡണ്ട് പി.സി. കരുണാകരന്‍ ആദ്യ വില്പന കെ.പി. ദാമോദരന്‍ നായര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് ഡയറക്ടര്‍ വി.പി സോമന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234616/inauguration-of-onam-cooperative-market-at-perambra)