---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്‍ "
english_title: "Changaroth Gram Panchayat malinya Muktam Navkerala Second Phase Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234644/changaroth-gram-panchayat-malinya-muktam-navkerala-second-phase-campaign"
published_at: "2024-09-10T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e02842e4879_amalinyam.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്‍ 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ശില്പശാലയുടെ ഉദ്ഘാടന നിര്‍വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍ സ്വാഗത പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പി.കെ ഷൈലജ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അരവിന്ദാക്ഷന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.വി അശോകന്‍, ഇ.ടി സജീഷ്, എം.വി സത്യവതി, എം.വി ജാനു, ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234644/changaroth-gram-panchayat-malinya-muktam-navkerala-second-phase-campaign)