---
title: "രക്തസാക്ഷി ദിനത്തില്‍ മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു "
english_title: "Maypayur Blooming Arts organized the Gandhi Smriti on Martyrs' Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23469/maypayur-blooming-arts-organized-the-gandhi-smriti-on-martyrs-day"
published_at: "2022-01-30T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f66ad999553_0000 WATERMARK.jpg"
keywords: []
---

# രക്തസാക്ഷി ദിനത്തില്‍ മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍ :** രക്തസാക്ഷി ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ബ്ലൂമിംഗ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പുഷ്പാര്‍ച്ചനയും, തുടര്‍ന്ന് വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എം. കരുണാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

** മേപ്പയ്യൂര്‍ :** രക്തസാക്ഷി ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ബ്ലൂമിംഗ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പുഷ്പാര്‍ച്ചനയും, തുടര്‍ന്ന് വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എം. കരുണാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലൂമിംഗ് യുവജനവേദി പ്രസിഡന്റ് മുഹമ്മദ് റാസില്‍, സെക്രട്ടറി അനീസ് മുഹമ്മദ്, വിജീഷ് ചോതയോത്ത്, കെ. അരുണ്‍, വി.സി. ദീപക്, എന്‍.എസ്. അജില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, സി. നാരായണന്‍, എസ്.ബി. നിഷിത് മുഹമ്മദ്, ബി. അശ്വിന്‍, കെ.പി. വേണുഗോപാല്‍, ഷബീര്‍ ജന്നത്ത്, പി.കെ. അനീഷ്, എന്‍.പി. അചാഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23469/maypayur-blooming-arts-organized-the-gandhi-smriti-on-martyrs-day)