---
title: "വഴിയോരക്കച്ചവടക്കാരുടെ കടന്നു കയറ്റം അവസാനിപ്പിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "The influx of street vendors should be stopped; Traders and Industrialists Coordinating Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23477/the-influx-of-street-vendors-should-be-stopped-traders-and-industrialists-coordinating-committee"
published_at: "2022-01-30T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f67319c0994_0000 WATERMARK.jpg"
keywords: []
---

# വഴിയോരക്കച്ചവടക്കാരുടെ കടന്നു കയറ്റം അവസാനിപ്പിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** ** പേരാമ്പ്ര : **വ്യാപാര മേഖലയിലേക്ക് അനധികൃത വഴിയോരക്കച്ചവടക്കാരുടെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര : **വ്യാപാര മേഖലയിലേക്ക് അനധികൃത വഴിയോരക്കച്ചവടക്കാരുടെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ തെരുവോര കച്ചവടക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിരുന്നു. നിലവിലുള്ള തെരുവോര കച്ചവടക്കാര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തതെന്നും ഈ മേഖലയിലേക്ക് പുതിയ കച്ചവടക്കാരുടെ കടന്ന് കയറ്റം തടയുന്നതിനാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചതെന്നും എന്നാല്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ വഴിയോര കച്ചവടക്കാര്‍ പെരുകുകയാണെന്നും ഇവര്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ എല്ലാ വിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വ്യാപാരം നടത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ഇവര്‍ കച്ചവടം നടത്തുന്നത്. കോവിഡ് രോഗത്തിന്റെ മൂന്നാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത ഇത്തരം കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് സുരേഷ് ബാബു കൈലാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23477/the-influx-of-street-vendors-should-be-stopped-traders-and-industrialists-coordinating-committee)