---
title: "എംബിഎ പ്രോഗ്രാമില്‍ ജനറല്‍; സീറ്റുകള്‍ ഒഴിവ് "
english_title: "General in MBA program; Seats are vacant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234857/general-in-mba-program-seats-are-vacant"
published_at: "2024-09-11T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e16c99c61de_seet.JPG"
keywords: []
---

# എംബിഎ പ്രോഗ്രാമില്‍ ജനറല്‍; സീറ്റുകള്‍ ഒഴിവ് 

> **Lead Summary:** **വടകര: **കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന കേന്ദ്രമായ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, വടകരയില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള എം.ബി.എ പ്രോഗ്രാമില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട് .

## Article Content

**വടകര: **കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന കേന്ദ്രമായ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, വടകരയില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള എം.ബി.എ പ്രോഗ്രാമില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട് .

ഡിഗ്രി തലത്തില്‍ 50% മാര്‍ക്ക് (എസ്.സി.എസ്.ടി. വിഭാഗങ്ങള്‍ക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്ക് ഇളവ്) നേടിയവര്‍ക്ക് അപേക്ഷിക്കാം.

സര്‍വകലാശാലയുടെ www.admission.uoc.ac.in എന്ന വെബ്‌സൈറ്റ് സെപ്തംബര്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയുടെ പ്രിന്റ്  ഔട്ട്, (സംവരണ വിഭാഗങ്ങള്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി സെപ്റ്റംബര്‍ 13 തീയ്യതി വൈകുന്നേരം 5 മണിക്ക് മുന്‍പായി കരിമ്പനപ്പാലത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാക്കുക.

വിശദ വിവരങ്ങള്‍ക്ക് : സര്‍വകലാശാല വെബ്‌സൈറ്റ്, 6282478437, 9497835992 എന്നീ ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234857/general-in-mba-program-seats-are-vacant)