---
title: "ആവളയില്‍ ഓണച്ചന്തക്ക് തുടക്കമായി "
english_title: "Onam market has started in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235069/onam-market-has-started-in-avala"
published_at: "2024-09-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e29f059727b_avala22.jpg"
keywords: []
---

# ആവളയില്‍ ഓണച്ചന്തക്ക് തുടക്കമായി 

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തക്ക് ആവളയില്‍ തുടക്കമായി.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തക്ക് ആവളയില്‍ തുടക്കമായി.

സെപ്റ്റംബര്‍ 10,11,12 തീയതികളിലായി നടക്കുന്ന ചന്തയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, എം. എം. രഘുനാഥ്, കെ.എം ബിജിഷ, സി.ഡി. എസ്സ് ചെയര്‍പേഴ്‌സണ്‍ രാധ, വിജയന്‍ ആവള, കെ.സി ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു. സി.എം ഷൈമ സ്വാഗതവും പി.എം പ്രസന്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235069/onam-market-has-started-in-avala)