---
title: " നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ വയോജന ക്യാമ്പ്"
english_title: "AYUSH Geriatric Medical Camp at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235099/ayush-geriatric-medical-camp-at-perambra"
published_at: "2024-09-12T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2b5cab65db_camb4.jpg"
keywords: []
---

#  നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ വയോജന ക്യാമ്പ്

> **Lead Summary:** **പേരാമ്പ്ര: **ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉണ്ണികുളം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉണ്ണികുളം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തി.

ക്യാമ്പ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിച്ചു തിരുമല സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ്  നിധിന്‍ രാജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ പഠന ക്ലാസ്, വയോജനങ്ങള്‍ക്കുള്ള യോഗ, ക്യാംമ്പിലെ രോഗികള്‍ക്ക് പ്രേമേഹം, എച്ച്ബി എന്നിവയും പരിശോധിച്ചു. 100 ലധികം ആളുകള്‍ പങ്കെടുത്ത ക്യാമ്പിന് ഡോ: സയ്യിദ് അനസ്, ഡോ: മറിയം ബുഷൈറ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235099/ayush-geriatric-medical-camp-at-perambra)