---
title: "ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Ayush Vyojana Ayurveda Medical Camp at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235133/ayush-vyojana-ayurveda-medical-camp-at-koothali"
published_at: "2024-09-12T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2d723779a6_ayoor.jpg"
keywords: []
---

# ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്ത് ആയുഷ് ആയുര്‍വേദ പിഎച്ച്‌സി യുടെ നേതൃത്വത്തില്‍ നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്ത് ആയുഷ് ആയുര്‍വേദ പിഎച്ച്‌സി യുടെ നേതൃത്വത്തില്‍ നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ജീവിത ശൈലി രോഗനിര്‍ണയം, യോഗ പരിശീലനം എന്നിവയും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്ന ക്യാമ്പ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.എം. അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി കിഷോര്‍ലാല്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.വി രാഗിത, പി.ആര്‍ സാവിത്രി, യോഗ ഇന്‍സ്ട്രക്റ്റര്‍ ചൈതന്യ, വയോജന ക്ലബ് പ്രസിഡന്റ് ബാലന്‍, പി.പി. വിജി കണ്ണിപ്പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡോക്ടര്‍മാരായ പി.ആര്‍ അമ്പിളി, പി.കെ ഐശ്വര്യ, വി.പി നിത്യ, കെ.വി കിഷോര്‍ലാല്‍ തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235133/ayush-vyojana-ayurveda-medical-camp-at-koothali)