---
title: "പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന് ഓണ സമ്മാനങ്ങള്‍ "
english_title: "Ona gifts to Pratyasha Charitable Trust at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235138/ona-gifts-to-pratyasha-charitable-trust-at-perambra"
published_at: "2024-09-12T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2d9ea29f2d_prethyasha.jpg"
keywords: []
---

# പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന് ഓണ സമ്മാനങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര **: വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് വനിതാ സമിതി പ്രവര്‍ത്തകര്‍ പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന് ഓണ സമ്മാനങ്ങള്‍ നല്‍കി.

## Article Content

**പേരാമ്പ്ര **: വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് വനിതാ സമിതി പ്രവര്‍ത്തകര്‍ പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന് ഓണ സമ്മാനങ്ങള്‍ നല്‍കി.

ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ്  രേഖ വണ്‍പ്ലസ് അധ്യക്ഷത വഹിച്ചു. വനിതാ സമിതി പ്രവര്‍ത്തകര്‍ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ ഓണക്കിറ്റും, ഓണക്കോടികളും പ്രത്യാശയുടെ ഭാരവാഹികളായ പ്രദീപ്, ജലജ എന്നിവര്‍ ഏറ്റുവാങ്ങി.

യൂണിറ്റ് സെക്രട്ടറി ഷാജു ഹൈലൈറ്റ്, പി ദാസന്‍, അനിത ഏവീസ്, സാബിറ വിഷന്‍ പ്ലസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വനിതാ സമിതി സെക്രട്ടറി നിര്‍മ്മല സജീവ് സ്വാഗതം പറഞ്ഞ പരിപാടിക്ക് ട്രഷറര്‍ ലസിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235138/ona-gifts-to-pratyasha-charitable-trust-at-perambra)