---
title: "കോണ്‍ഗ്രസ് പതാക സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു"
english_title: "The Congress protested against the destruction of the flag by anti-social elements"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23521/the-congress-protested-against-the-destruction-of-the-flag-by-anti-social-elements"
published_at: "2022-01-30T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6bb4ad6105_0000 WATERMARK.jpg"
keywords: []
---

# കോണ്‍ഗ്രസ് പതാക സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

> **Lead Summary:** ** കൂത്താളി:** പാറാട്ട്പാറ സിയുസി സമ്മേളനത്തിന്റെ ഭാഗമായ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിഷേധയോഗം നടത്തി. ഷീബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിയുസി പ്രസിഡന്റ് പത്മിനി നിരവത്ത് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** കൂത്താളി:** പാറാട്ട്പാറ സിയുസി സമ്മേളനത്തിന്റെ ഭാഗമായ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിഷേധയോഗം നടത്തി. ഷീബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിയുസി പ്രസിഡന്റ് പത്മിനി നിരവത്ത് അദ്ധ്യക്ഷത വഹിച്ചു.

പ്രതിഷേധ യോഗത്തിനു ശേഷം സിയുസി യിലെ കോണ്‍ഗ്രസ്സ് കാരണവര്‍ മുണ്‍ടോട്ടില്‍ കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. മോഹന്‍ ദാസ് ഓണിയില്‍, രാജന്‍ കെ. പുതിയേടത്ത്, ഇ.ടി. സത്യന്‍, പി.സി. ബിനോയ് ശ്രിവിലാസ്, രാധാകൃഷണന്‍, ഷിജു പുല്ലാട്ട്, കുഞ്ഞബ്ദുള്ള, എന്‍.കെ. സുരേഷ് കുറുന്താഴ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23521/the-congress-protested-against-the-destruction-of-the-flag-by-anti-social-elements)