---
title: "ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് ജനകീയ സദസ് "
english_title: "Changaroth Panchayat UDF Janakiya Sadas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235299/changaroth-panchayat-udf-janakiya-sadas"
published_at: "2024-09-13T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3ed0e98f35_shafiw.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് ജനകീയ സദസ് 

> **Lead Summary:** **കടിയങ്ങാട് : **ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ജനകീയ സദസ് സംഘടിപ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

**കടിയങ്ങാട് : **ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ജനകീയ സദസ് സംഘടിപ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

കടിയങ്ങാട് പാലത്ത് സംഘടിപ്പിച്ച ജനകീയ സദസ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

സിപിഎമ്മില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജന്‍ മുഞ്ഞോറ, റംല മുഞ്ഞോറ എന്നിവരെ ഷാഫി പറമ്പില്‍ സ്വീകരിച്ചു. മുസ്ലീം ലീഗ് ജില്ല സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് കണ്‍വീനര്‍ പുതുക്കോട്ട് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, ഡിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, എരവത്ത് മുനീര്‍, ആര്‍.കെ. മുനീര്‍, പി.കെ. രാഗേഷ്, കല്ലൂര്‍ മുഹമ്മദലി, ഇവി രാമചന്ദ്രന്‍, വി.പി. ഇബ്രാഹിം, സി.എച്ച് ഇബ്രാഹിം കുട്ടി, കെ.കെ. വിനോദന്‍, അസീസ് നരിക്കലക്കണ്ടി, വഹീദ പാറേമ്മല്‍, ഷൈലജ ചെറുവോട്ട്, മൂസ്സ കോത്തമ്പ്ര, എ.പി. അബ്ദുറഹ്‌മാന്‍, എസ്. സുനന്ദ്, ശിഹാബ് കന്നാട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235299/changaroth-panchayat-udf-janakiya-sadas)