---
title: "സ്‌കൂട്ടര്‍ യാത്രക്കാരായ അച്ചനെയും മകനെയും കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു"
english_title: "A father and son, who were traveling on a scooter, were attacked by a herd of wild boar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23534/a-father-and-son-who-were-traveling-on-a-scooter-were-attacked-by-a-herd-of-wild-boar"
published_at: "2022-01-30T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6d1c4637e4_0000 WATERMARK.jpg"
keywords: []
---

# സ്‌കൂട്ടര്‍ യാത്രക്കാരായ അച്ചനെയും മകനെയും കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു

> **Lead Summary:** ** ചെമ്പ്ര : **മുക്കള്ളില്‍ എസ്ബി ക്യൂബ്‌സ് സിമന്റ് കട്ടക്കമ്പനിയുടെ മുന്‍ വശത്തു നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരായ അച്ചനെയും മകനെയും കാട്ടുപന്നിക്കൂട്ടം തട്ടിയിട്ടു. രാവിലെ പത്തു മണിയോടെയാണ് ജനവാസ മേഖലയില്‍ കൂടി 10 ഓളം വരുന്ന കാട്ടുപന്നികള്‍ ഇറങ്ങി മെയിന്‍ റോഡില്‍ നിന്നും സ്‌കൂട്ടര്‍ യാത്രക്കാരെ മറിച്ചിട്ടത്.

## Article Content

** ചെമ്പ്ര : **മുക്കള്ളില്‍ എസ്ബി ക്യൂബ്‌സ് സിമന്റ് കട്ടക്കമ്പനിയുടെ മുന്‍ വശത്തു നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരായ അച്ചനെയും മകനെയും കാട്ടുപന്നിക്കൂട്ടം തട്ടിയിട്ടു. രാവിലെ പത്തു മണിയോടെയാണ് ജനവാസ മേഖലയില്‍ കൂടി 10 ഓളം വരുന്ന കാട്ടുപന്നികള്‍ ഇറങ്ങി മെയിന്‍ റോഡില്‍ നിന്നും സ്‌കൂട്ടര്‍ യാത്രക്കാരെ മറിച്ചിട്ടത്.

കാട്ടുപന്നിക്കൂട്ടം എസ്ബി ക്യൂബ്‌സ് സിമന്റ് കട്ടക്കമ്പനിയുടെ ഗേറ്റും തകര്‍ത്തിട്ടുണ്ട്.

താന്നിയോട് ഒറവുണ്ടന്‍ ചാലില്‍ ഗോപി 63, മകന്‍ സജിത്ത് 27 എന്നിവരെയാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്. ഇവരെ കല്ലോട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23534/a-father-and-son-who-were-traveling-on-a-scooter-were-attacked-by-a-herd-of-wild-boar)