---
title: "ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍ "
english_title: "New office bearers for East Perambra Mahal Community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23601/new-office-bearers-for-east-perambra-mahal-community"
published_at: "2022-01-31T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f79fdc65cfc_0000 ATTACH  copy.JPG"
keywords: []
---

# ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍ 

> **Lead Summary:** ** പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ഈസ്റ്റ് പേരാമ്പ്രയില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുന്ന പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ (ജിസിസി )യുടെ 2022 -2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ഈസ്റ്റ് പേരാമ്പ്രയില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുന്ന പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ (ജിസിസി )യുടെ 2022 -2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

യൂസുഫ് മഷാല്‍ (സൗദി അറേബ്യ) ചെയര്‍മാന്‍, എ.എം. മുനീര്‍ (യുഎഇ) ജനറല്‍ കണ്‍വീനര്‍, പി.കെ. അഫ്‌സല്‍ (ഖത്തര്‍) ട്രഷറര്‍, കെ.കെ. മുഹമ്മദ് (ഖത്തര്‍) ചീഫ് കോഡിനേറ്റര്‍, കെ.പി. കരീം (ഒമാന്‍), മുഹമ്മദ് കൂത്താളി (യുഎഇ) വൈസ്.ചെയര്‍മാന്‍മാര്‍, വി.സി. റിയാസ്, എന്‍.പി. അബ്ദുല്‍ റഹ്മാന്‍ (ഖത്തര്‍) കണ്‍വീനര്‍മാര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കൂട്ടായ്മയുടെ വ്യത്യസ്ത രാജ്യങ്ങളിലെ കോഡിനേറ്റര്‍മാരായി കെ.കെ. നൗഷാദ് (ഖത്തര്‍), ജംഷീര്‍ കണ്ണോത്ത് (ഒമാന്‍), മുനീര്‍ കല്ലാചീമ്മല്‍ (യുഎഇ), ടി.എന്‍. റംഷാദ് (ബഹ്റൈന്‍), ഷംസീര്‍ കുട്ടിക്കുന്നുമ്മല്‍ (സൗദി അറേബ്യ), അസ്ലം കുട്ടിക്കുന്നുമ്മല്‍ (കുവൈറ്റ്) എന്നിവരെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23601/new-office-bearers-for-east-perambra-mahal-community)