---
title: "സര്‍ഗ എടവരാട് ഓണാഘോഷം വേളം ബഡ്‌സ് സ്‌കൂളില്‍ നടന്നു "
english_title: "Sarga Edavarad was held at Bud's School during the Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236137/sarga-edavarad-was-held-at-buds-school-during-the-onam-celebrations"
published_at: "2024-09-17T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e92f9e38994_sarga.JPG"
keywords: []
---

# സര്‍ഗ എടവരാട് ഓണാഘോഷം വേളം ബഡ്‌സ് സ്‌കൂളില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര: **സര്‍ഗ എടവരാട് ഓണാഘോഷം പൂപ്പൊലി വേളം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. ഇ.പി ആനന്ദ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **സര്‍ഗ എടവരാട് ഓണാഘോഷം പൂപ്പൊലി വേളം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. ഇ.പി ആനന്ദ് അധ്യക്ഷത വഹിച്ചു.

 മെമ്പര്‍ തായന ബാലാമണി, ഫാത്തിമ ചെറുവാപ്പറമ്പില്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ശെരീഫ്, സുനില്‍കുമാര്‍, ഷീന എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

പി.ടി മുര്‍ഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.പി അനില്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236137/sarga-edavarad-was-held-at-buds-school-during-the-onam-celebrations)