---
title: "നവനിര്‍മിതി സൊസൈറ്റി പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന്‍"
english_title: "President of the newly built society K.V. Kunhiraman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236450/president-of-the-newly-built-society-kv-kunhiraman"
published_at: "2024-09-18T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eae8a33f28f_awe.JPG"
keywords: []
---

# നവനിര്‍മിതി സൊസൈറ്റി പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന്‍

> **Lead Summary:** ** പേരാമ്പ്ര :** പാലേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവനിര്‍മിതി മള്‍ട്ടി എന്‍ജിനിയറിംഗ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രസിഡന്റായി കെ.വി. കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. ഇ.ജെ. മുഹമ്മദ് നിയാസാണ് വൈസ് പ്രസിഡന്റ്.

## Article Content

** പേരാമ്പ്ര :** പാലേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവനിര്‍മിതി മള്‍ട്ടി എന്‍ജിനിയറിംഗ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രസിഡന്റായി കെ.വി. കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. ഇ.ജെ. മുഹമ്മദ് നിയാസാണ് വൈസ് പ്രസിഡന്റ്.

ടി.പി സജിത, എം ഭാസ്‌ക്കരന്‍, പി.കെ രാമകൃഷ്ണന്‍, പി.എം ഗംഗാധരന്‍, എം.പി അനൂപ്, അനഘ ബാലകൃഷ്ണന്‍, ഇ.എം ബാബു, റിയാസ് നെല്ലിയോട്ട്, കെ രാമകൃഷ്ണന്‍ , കോവുമ്മല്‍ ഗംഗാധരന്‍, സി.എച്ച് ഇബ്രായിക്കുട്ടി, സൗഫി താഴേക്കണ്ടി , പി.പി സുരേഷ് എന്നിവരെ മറ്റു ഡയറക്ടര്‍മാരായി തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പു നടപടികള്‍ വരണാധികാരി പി.കെ. സന്തോഷ് കുമാര്‍ നിയന്ത്രിച്ചു. അനുമോദന യോഗത്തില്‍ സി.എച്ച്. ഇബ്രായിക്കുട്ടി, കോവുമ്മല്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236450/president-of-the-newly-built-society-kv-kunhiraman)