---
title: "വീ ബോണ്ട്; വാര്‍ഷിക ജനറല്‍ ബോഡി യോഗം "
english_title: "We bond; Annual General Body Meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236458/we-bond-annual-general-body-meeting-at-perambra"
published_at: "2024-09-18T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaf07d76095_aer.JPG"
keywords: []
---

# വീ ബോണ്ട്; വാര്‍ഷിക ജനറല്‍ ബോഡി യോഗം 

> **Lead Summary:** ** പേരാമ്പ്ര :** ആരോഗ്യ-കായിക-കലാ സാംസ്‌കാരിക -പാലിയേറ്റീവ് മേഖലയില്‍ വൈവിധ്യ പരിപാടികളുമായി വീ ബോണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര :** ആരോഗ്യ-കായിക-കലാ സാംസ്‌കാരിക -പാലിയേറ്റീവ് മേഖലയില്‍ വൈവിധ്യ പരിപാടികളുമായി വീ ബോണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സാമൂഹ്യ പ്രതിബന്ധതയോടെ നടപ്പാക്കാനുദ്ദേശിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തിയത്.

ആരോഗ്യ, കലാ-സാംസ്‌കാരിക, കായിക പാലിയേറ്റീവ് മേഖലകളിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.

പുതിയ ഭാരവാഹികളായി രഘുനാഥ് നല്ലാശ്ശേരിയെ ചെയര്‍മാനായും ശോഭ കല്ലോടിനെ കണ്‍വീനറായും സന്തോഷ് ആലക്കാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236458/we-bond-annual-general-body-meeting-at-perambra)