---
title: "ചെമ്പ്ര റോഡ് ശോചനീയാവസ്ഥ: പ്രക്ഷോഭ പരിപാടിയുമായി ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി "
english_title: "Chembra Road deplorable condition: Unnikunnu Regional Congress Committee with agitation program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23687/chembra-road-deplorable-condition-unnikunnu-regional-congress-committee-with-agitation-program"
published_at: "2022-01-31T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7fd7224a65_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെമ്പ്ര റോഡ് ശോചനീയാവസ്ഥ: പ്രക്ഷോഭ പരിപാടിയുമായി ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** ചെമ്പ്ര റോഡിന്റെ ശോചനീയാവസ്ഥക്ക് എതിരെ ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗത്തില്‍ പിഡബ്യൂഡി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര:** ചെമ്പ്ര റോഡിന്റെ ശോചനീയാവസ്ഥക്ക് എതിരെ ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉണ്ണിക്കുന്ന് മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗത്തില്‍ പിഡബ്യൂഡി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു.

മൂന്ന് വര്‍ഷത്തോളമായി പേരാമ്പ്ര ഉണ്ണിക്കുന്ന് ചെമ്പ്ര റോഡിന്റെ മന്ദഗതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തി കാരണം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കച്ചവട സ്ഥപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ ദുരിതമനുഭവിക്കുകയാണ്.

പൊടി ശല്യം കാരണം കുട്ടികളും, കച്ചവടക്കാരും, മുതിര്‍ന്നവരുമടക്കം കടുത്ത ആരോഗ്യ പ്രശ്‌നം നേരിട്ടു കൊണ്ടിരിക്കുകയാണ്. വീടിന്റെ ചുമരുകളും റൂമുകളും ഉള്‍പ്പെടെ പൊടിശല്യം കാരണം മലിനമായ അവസ്ഥയിലാണ്.

പ്രദേശവാസികള്‍ നിരവധി തവണ മേലധികാരികളുമായി ബന്ധപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഈയൊരു സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഷീന വയലാളിക്കര അധ്യക്ഷയായി.

സജീവന്‍ കുഞ്ഞോത്ത്, സല്‍മ അസീസ്, ബൈജു ആയടത്തില്‍, വി.പി സുരേഷ്, കല്ലുംപുറം ഗോപാലന്‍, മഞ്ജുഷ, ബാലകൃഷ്ണന്‍ കുറ്റിക്കണ്ടി, ബഷീര്‍ വയലാളി, യു.സി മുനീര്‍, സിന്ധു ഗിരീഷ്, റീജ രാജന്‍, അര്‍ഷിന ഫറൂഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23687/chembra-road-deplorable-condition-unnikunnu-regional-congress-committee-with-agitation-program)